പത്മജാ വേണുഗോപാലിനെ സ്വന്തം പാളയത്തിലെത്തിച്ചുള്ള ബി.ജെ.പി നീക്കം ; മറുപടിയായി ‘ചോരയ്ക്ക് ചോര’ തന്നെയിറക്കി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്മജാ വേണുഗോപാലിനെ സ്വന്തം പാളയത്തിലെത്തിച്ചുള്ള ബി.ജെ.പി.യുടെ നീക്കത്തിന് ‘ചോരയ്ക്ക് ചോര’ മറുപടിയായി കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി തിരുവനന്തപുരത്താണ് ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതെങ്കിലും ഇപ്രാവശ്യം തൃശ്ശൂരാണ് ബി.ജെ.പി.യുടെ ഒന്നാംനമ്പർ സീറ്റ്. കെ. കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളെ പ്രചാരണത്തിനിറക്കുക വഴി കോൺഗ്രസ് അണികളിലുള്ള ചാഞ്ചാട്ടമാണ് ബി.ജെ.പി. ലക്ഷ്യംവെക്കുന്നത്.

ഇതു തിരിച്ചറിഞ്ഞാണ് രാത്രിക്കു രാത്രി കോൺഗ്രസ് മറുതന്ത്രം മെനഞ്ഞത്. ആദ്യഘട്ടത്തിൽ വടകരയിൽ പ്രചാരണം തുടങ്ങിയ കെ. മുരളീധരന്റെ അഭിപ്രായംപോലും തേടാതെയായിരുന്നു മണ്ഡലമാറ്റ ചർച്ച. പത്മജയെ ലക്ഷ്യംവെച്ചുള്ള ബി.ജെ.പി. നീക്കത്തിൽ തൃശ്ശൂർ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളുള്ളതിനാൽ ചോരയ്ക്ക്‌ ചോരകൊണ്ടുതന്നെ മറുപടി പറയാൻ ധാരണയായി. നേമത്ത് ബി.ജെ.പി.യുടെ നിയമസഭാമോഹം തല്ലിക്കെടുത്തിയത് കെ. മുരളീധരൻ അവിടെ മത്സരിച്ചതിനാലാണെന്ന വിരോധം ബി.ജെ.പി.ക്കുണ്ട്. വടകരയിൽ ബി.ജെ.പി. അതിന്‌ പകരംതീർക്കാൻ കെ.കെ. ഷൈലജയ്ക്ക് വോട്ടുമറിക്കുമെന്ന വിലയിരുത്തലും ഉണ്ടായി. തൃശ്ശൂരിൽ സുരേഷ് ഗോപിയെ മുൻനിർത്തി മത്സരിക്കുന്ന ബി.ജെ.പി.ക്ക് അതിന് കഴിയില്ലെന്നാണ് കണക്കുകൂട്ടൽ. ഇതോടെ മുരളീധരന്റെ സീറ്റ് മാറ്റത്തിൽ ധാരണയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...