ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവത്തോടെ കാണണം : കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ചേലക്കരയില്‍ കോണ്‍ഗ്രസ് കാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതിനനുസരിച്ചുള്ള ഫലം ലഭിച്ചില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വയനാട്ടില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കി. ഇത് കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെ തങ്ങള്‍ വിശദമായി പരിശോധിക്കും. തൃശൂര്‍ ജില്ലയിലെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിന് മുന്‍ഗണന നല്‍കും. പാലക്കാട്ടെ വന്‍ വിജയത്തിന് ശക്തമായ ഭരണവിരുദ്ധ വികാരവും ഒരു കാരണമാണ്. തൃശൂരില്‍ സംഘടനാപരമായി പാളിച്ചകള്‍ സംഭവിച്ചിരുന്നുവെങ്കിലും വി കെ ശ്രീകണ്ഠന്‍ വന്നതിന് ശേഷം നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും കെ മുരളീധരന്‍ വിലയിരുത്തി. എങ്കിലും അതിന്റെ റിസള്‍ട്ട് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...