തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് വീണ്ടും ക്ഷാമം. മ്യൂക്കോര്‍മൈകോസിസ് രോഗികള്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ വാക്സിനാണ് ക്ഷാമം നേരിടുന്നത്. നിലവില്‍ സ്റ്റോക്കുള്ള ചെറിയ ശതമാനം മരുന്ന് സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ല. അതേയമയം നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗ ബാധിതരുടെ എണ്ണം അനുസരിച്ചാണ് കേന്ദ്രം മരുന്ന് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബ്ലാക്ക് ഫംഗസ് കേസുകള്‍ കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 71 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 49 പേര്‍ ചികിത്സയില്‍ കഴിയുന്നു. 8 പേര്‍ രോഗമുക്തരായി. 14 പേര്‍ രോഗം ബാധിച്ച് മരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതല്‍. 9 പേര്‍ വീതം ചികിത്സയിലുണ്ട്.