കൊച്ചി: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ ഹാജരായി. കളളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായാണ് അദ്ദേഹം ഹാജരായത്. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. മുസ്ലീംലീഗിന്റെ ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപ വെളിപ്പിച്ചു എന്നാണ് കേസ്.
പാലാരിവട്ടം പാലത്തിന്റേത് ഉള്‍പ്പടെ വിവിധ അഴിമതിയിലൂടെ സമ്പാദിച്ച പണമാണിതെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ്ബാബു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കളളപ്പണ കേസ് അന്വേഷണം നടത്തേണ്ടത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണെന്നും ഗീരീഷ്ബാബുവിനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്നത് വിജിലന്‍സ് ആണ്.