ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നിന്ന് 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ട്രെയിനില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 36 ലക്ഷം രൂപ റെയില്‍വേ സംരക്ഷണ സേനയാണ് പിടികൂടിയത്. മംഗലാപുരം ചെന്നൈ എക്‌സ്പ്രസില്‍ നിന്നാണ് 500, 2000 രൂപയുടെ കറന്‍സികള്‍ പിടികൂടിയത്. എസ് 8 കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി ബബൂത്ത് സിങിനെ കസ്റ്റ്ഡിയിലെടുത്തു. പേപ്പറില്‍ പൊതിഞ്ഞ് കറുത്ത ബാഗിലായാണ് പണം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് പണം കൊണ്ടുവന്നതെന്നും പാളയം ബസ് സ്റ്റാന്റിലെത്തി ഒരാള്‍ ബാഗ് കൈപ്പറ്റുമെന്നാണ് തന്നെ അറിയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പണം തന്നയാളെക്കുറിച്ചോ സ്വീകരിക്കാനെത്തുന്ന ആളെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാള്‍ ആര്‍പിഎഫിനോട് പറഞ്ഞിട്ടുള്ളത്. ഇത്രയും പണം എത്തിക്കുന്നതിനു 3000 രൂപയാണ് കൂലിയെന്നും ഇദ്ദേഹം പറയുന്നു. ഇതിനു മുമ്പും ഇത്തരത്തില്‍ ട്രെയിന്‍ വഴി പണം കടത്തിയിട്ടുണ്ടെന്ന് ബൂത്ത് സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...