ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിസാരമാക്കേണ്ട ; കാരണം ക്യാന്‍സറാകാം

For full experience, Download our mobile application:
Get it on Google Play

മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാന്‍സര്‍. പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മദ്യപാനവും പുകവലിയും നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധയും കെമിക്കലും ആയുള്ള സമ്പര്‍ക്കവും ചില മരുന്നുകളുടെ ഉപയോഗവുമൊക്കെ രോഗസാധ്യതയെ കൂട്ടാം. ബ്ലാഡര്‍ ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മൂത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും യൂറിനറി ഇന്‍ഫെക്ഷനാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എപ്പോഴും മൂത്രം പോവുക, മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കുമ്പോള്‍ വേദന, നടുവേദന തുടങ്ങിയവയാണ് ബ്ലാഡര്‍ ക്യാന്‍സറിന്റെയും യൂറിനറി ഇന്‍ഫെക്ഷന്റെയും പൊതുവായ ലക്ഷണങ്ങള്‍.

മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ മൂത്രാശയ ക്യാന്‍സറിന്റെ ലക്ഷണമാകം. അതുപോലെ അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന, ശരീരഭാരം പെട്ടെന്ന് കുറയുക, അകാരമായ ക്ഷീണം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...