Saturday, June 29, 2024 9:58 am

പൊട്ടുന്ന ബ്ലെയിഡ് കമ്പിനികള്‍ ; ജീവനക്കാര്‍ക്കും പങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്ലെയിഡ് കമ്പിനികള്‍ തകരുന്നതിന്റെ കാരണം ആരും ചിന്തിക്കാറില്ല. മനോഹരമായ ഓഫീസും നിക്ഷേപകനോട് ഭയഭക്തി ബഹുമാനങ്ങളോടെ ഇടപെടുന്ന ജീവനക്കാരെയും കാണുമ്പോള്‍ പാവം മലയാളി എല്ലാം മറക്കും. നാട്ടുകാരുടെ പണമെടുത്ത് വാങ്ങുന്ന അത്യാഡംബര കാറുകളില്‍ ചീറിപ്പായുന്ന മുതലാളിയെ ആരാധനയോടെയാണ് നിക്ഷേപകന്‍ കാണുന്നത്. ഇത് കേരളത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ ഒരുമുഖമാണ്. എന്നാല്‍ കോടികള്‍ കയ്യിലുണ്ടെങ്കിലും തമിഴന്‍ എന്‍.എസ് പെരുങ്കായത്തിന്റെ സഞ്ചിയും തൂക്കി സൈക്കിളില്‍ കറങ്ങിനടക്കും. മലയാളിയെ വീഴിക്കാന്‍ ആഡംബരം തന്നെ കാണിക്കണം എന്നുമനസ്സിലാക്കിയവരാണ്  കേരളത്തിലെ ബ്ലെയിഡ് തട്ടിപ്പുകാര്‍.

കയ്യില്‍ പണമുണ്ടെന്ന് അറിഞ്ഞാല്‍ പതിവില്ലാത്ത പുഞ്ചിരിയുമായി ബ്രാഞ്ച് മാനേജര്‍ രോമാഞ്ചം കൊള്ളിക്കും. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ വീട്ടില്‍ വരുമ്പോഴുള്ള അതേ അനുഭവമായിരിക്കും പിന്നീടങ്ങോട്ട്‌.  മാസംതോറും കൃത്യമായി ലഭിക്കുന്ന പലിശയും പണം ഉടന്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പ്രത്യേക ഓഫറുകളും തുടരെ പറഞ്ഞുകൊണ്ടിരിക്കും. നാട്ടുകാരുടെ കയ്യിലിരിക്കുന്ന പണം എങ്ങനെയും താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തിക്കുക എന്നതാണ് മാനേജരുടെ ലക്‌ഷ്യം. അതുവഴി വലിയൊരുതുക കമ്മീഷനും ലഭിക്കുമെന്നതിനാല്‍ ഏതു നാടകം കളിക്കുവാനും മാനേജരും ജീവനക്കാരും തയ്യാറാകും.

സാധാരണ 12 ശതമാനം മുതല്‍ 18 ശതമാനം വരെയാണ്  പലിശ വാഗ്ദാനം ചെയ്യുന്നത്. പത്തുലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മാസം പതിനായിരം മുതല്‍  പതിനയ്യായിരം രൂപവരെ പലിശ ലഭിക്കുമെന്നാണ് പറയുന്നത്. നിക്ഷേപം പിടിച്ചുകൊടുക്കുന്നവര്‍ക്ക് ആകെ തുകയുടെ അഞ്ചു ശതമാനം കമ്മീഷന്‍ ലഭിക്കും. ഇത് മാനേജര്‍ നേരിട്ടാണെങ്കില്‍ മുഴുവന്‍ തുകയും മാനേജര്‍ക്കുള്ളതാണ്. എന്നാല്‍ ഇതില്‍ ജീവനക്കാര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അഞ്ചു ശതമാനത്തില്‍ രണ്ടു ശതമാനം അവര്‍ക്കും മൂന്നു ശതമാനം മാനേജര്‍ക്കുമുള്ളതാണ്. അതായത് പത്തുലക്ഷം രൂപയുടെ നിക്ഷേപം പിടിച്ചാല്‍ മാനേജര്‍ക്ക് ഉടനടി അന്‍പതിനായിരം രൂപ കയ്യില്‍ കിട്ടും. മാസംതോറും ലഭിക്കുന്ന ശമ്പളത്തിന്റെ പലമടങ്ങാണ് കമ്മീഷനായി മാനേജര്‍മാരും ജീവനക്കാരും കൈപ്പറ്റുന്നത്. നിക്ഷേപകന്റെ മുന്നില്‍ തേനുംപാലും ഒഴുക്കുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്.

നിക്ഷേപമായി ലഭിക്കുന്ന പണം വിനിയോഗിച്ച് കൂടുതല്‍ ലാഭാമുണ്ടാക്കിയെങ്കില്‍ മാത്രമേ മാസംതോറും വാഗ്ദാനം ചെയ്ത പലിശ നല്‍കുവാന്‍ കഴിയൂ. എന്നാല്‍ ചിലര്‍ ഇതിനൊന്നും മിനക്കെടാറില്ല. നിക്ഷേപത്തില്‍നിന്നും പലിശ നല്‍കും. ഫലത്തില്‍ വിത്ത് എടുത്ത് കുത്തി ചോറുണ്ണുന്ന അവസ്ഥയാണ്. ഇതാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് പ്രധാന കാരണം.  നാട്ടുകാരുടെ പണംകൊണ്ട് ആഡംബര ജീവിതം നയിക്കും. ലക്ഷങ്ങള്‍ പരസ്യത്തിനുവേണ്ടി ചെലവഴിക്കും, ഇതുവഴി ജനവിശ്വാസം നേടിയെടുക്കുവാനും ഇവര്‍ക്ക് കഴിയുന്നു.

പൊതുജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമില്ലെങ്കിലും ചില സ്ഥാപനങ്ങള്‍ ക്രമവിരുദ്ധമായി വളഞ്ഞവഴിയിലൂടെ നിക്ഷേപം തങ്ങളുടെ പെട്ടിയില്‍ എത്തിക്കും. ഇതൊന്നും നിക്ഷേപകന്‍ അറിയാറില്ല. കയ്യില്‍ കിട്ടുന്ന മനോഹരമായ രസീതുമായി മാസംതോറും ലഭിക്കുന്ന പലിശയും കണക്കുകൂട്ടി അവന്‍ മുമ്പോട്ടു നീങ്ങും. ലഭിച്ച കടലാസില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നുപോലും പലരും നോക്കാറില്ല. കാരണം തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമല്ലേ ..എല്ലാം.

സ്ഥാപനം തകരുമ്പോഴാണ് പലരും നിക്ഷേപത്തിന് ലഭിച്ച രസീത് പരിശോധിക്കുന്നത്. തട്ടിപ്പ് കമ്പിനിയുടെ ഉടമകളില്‍ ഒരാളാണ് താനുമെന്ന സത്യം മനസ്സിലാക്കുന്ന നിക്ഷേപകന്‍ ഞെട്ടും. സ്ഥിര നിക്ഷേപം എന്നുപറഞ്ഞ് നല്‍കിയ പണം കമ്പിനിയുടെ ഷെയറില്‍ വകമാറ്റി എഴുതിയത് പാവം നിക്ഷേപകന്‍ അറിഞ്ഞിരുന്നില്ല. കമ്പിനി ലാഭത്തിലാണെങ്കില്‍ ഷെയറില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭം കിട്ടും. മറിച്ച് കമ്പിനി പൊട്ടിയാല്‍ അതും സഹിക്കുക മാത്രമേ വഴിയുള്ളൂ. ഇവിടെ ലാഭം കിട്ടുക എന്നൊന്നില്ല. തകര്‍ന്ന സ്ഥാപനത്തിന്റെ ബാധ്യത നിക്ഷേപകന്‍ അറിയാതെ അയാളുടെ തലയില്‍ കെട്ടിവെക്കുക എന്നൊരു തന്ത്രം മാത്രമാണ് നടക്കുന്നത്.

നിക്ഷേപത്തില്‍ മുന്നില്‍ പ്രവാസികളാണ്, ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയതും വസ്തു വിറ്റപണവും നിക്ഷേപിച്ചവര്‍ നിരവധിയാണ്. ഒരുനാള്‍ ഉടമ മുങ്ങിയാല്‍ എല്ലാം തകരും. പ്രലോഭനങ്ങളില്‍കൂടി നിക്ഷേപങ്ങള്‍ വാങ്ങിയ ജീവനക്കാര്‍ കൈമലര്‍ത്തും, പോരെങ്കില്‍ കരഞ്ഞുകാണിക്കും, അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ഏറ്റവും ഒടുവില്‍ തകര്‍ന്ന തൊടുപുഴ ക്രിസ്റ്റല്‍ ഫൈനാന്‍സ് നിക്ഷേപകര്‍ മാത്രമാണ് ഇതിനൊരു അപവാദം. കാറില്‍ വന്ന ജീവനക്കാരെ നടുറോഡില്‍ വലിച്ചിറക്കി ആവോളം തലോടി. പോലീസ് വന്നെങ്കിലും ഇരുവരെയും സമാധാനിപ്പിച്ചു വിട്ടു.

ബ്ലെയിഡ് കമ്പിനികള്‍ തകര്‍ന്നാല്‍ അവിടെ നിക്ഷേപിച്ച കള്ളപ്പണക്കാര്‍ പരാതിയുമായി വരില്ല. സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും മത മേലദ്ധ്യക്ഷന്‍മാരുമൊക്കെ ഈ ഗണത്തില്‍പ്പെടും. എന്നാല്‍ നിയമപരമായ പണം നിക്ഷേപിച്ച സാധാരണക്കാര്‍ ആദ്യംതന്നെ പരാതിയും സമരവുമായി രംഗത്ത് ഉണ്ടാകും. നിക്ഷേപകന്‍  കേസുമായി കോടതിവരാന്തകളില്‍ കയറിയിറങ്ങുമ്പോഴും ബ്ലയിഡ് മുതലാളി ആഡംബര കാറില്‍ കറങ്ങി അടുത്ത മേച്ചില്‍പ്പുറം തേടിയിട്ടുണ്ടാകും.

ഒരു പോംവഴി മാത്രമേ ഇതിനുള്ളൂ. നിക്ഷേപം വാങ്ങിയ ജീവനക്കാരുടെ ഉറപ്പ്. വാഗ്ദാനങ്ങളും പ്രലോഭനങ്ങളും അവര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ നിക്ഷേപത്തിന് അവരുടെ ഉറപ്പ് ഉണ്ടാകണം. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത നേരില്‍ അറിയാത്ത മുതലാളി എന്ത് ഉറപ്പാണ് നിക്ഷേപകന് നല്‍കുന്നത്. ഉറപ്പ് തന്നാല്‍ അതെങ്ങനെ വിശ്വസിക്കാനാകും. അതുകൊണ്ട് നിങ്ങള്‍ക്ക് നേരിട്ട് ബന്ധമുള്ള ജീവനക്കാരുടെ ഉറപ്പ് വാങ്ങുക. കുറഞ്ഞപക്ഷം നിക്ഷേപിച്ച തുകക്കുള്ള ചെക്കെങ്കിലും എഴുതി കയ്യില്‍ വാങ്ങിക്കുക. അതും ജീവനക്കാരുടെ സ്വന്തം ചെക്ക്. അത് തരുവാന്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിക്കാം. എവിടെയോ എന്തൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെക്.

 

 

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ‌ നിർമാണ കരാർ

0
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് (UCSL) നോർവയിൽ...

നാല് വർഷ ബിരുദം : പുതിയ നിയമനങ്ങൾ വേണ്ടെന്ന സർക്കാർ ഉത്തരവ് പിൻവലിച്ചു

0
തിരുവനന്തപുരം: നാല് വർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ വേണ്ടെന്ന...

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് അവശനിലയിലുള്ള യുവതിയെ ബലാല്‍ത്സംഗം ചെയ്ത് ഭര്‍ത്താവ് : യുവതി ചികില്‍സയിലിരിക്കെ...

0
വെച്ചൂച്ചിറ : ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം...

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം ; മകൻ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു....