തൃത്താല മലമല്‍ക്കാവില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കുന്നുമല്‍ പ്രഭാകരന്‍റെ വീട് പൂര്‍ണമായും തകര്‍ന്നതിനൊപ്പം സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. രാത്രിയോെടയായിരുന്നു സ്ഫോടനം. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്‍, ഭാര്യ ശോഭ, മകന്‍റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ്കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനത്തില്‍ പ്രഭാകരന്റെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ച് വീടുകള്‍ക്കും കേടുപാടുണ്ട്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമെന്ന് അഗ്നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസിന്‍റെ നേതൃത്വത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്‌ഫോടനത്തില്‍ പൊട്ടി വീണു.ഇതേ തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. പ്രഭാകരൻ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. സ്ഫോടനത്തിന്‍റെ പ്രകമ്പനം അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...