ഒഡീഷ : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയുമുണ്ട്. 26 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ടീമിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം കേരളയിൽ വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്ന നൈജീരിയൻ താരം ഇമ്മാനുവൻ ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് തിരികെവിളിച്ചിട്ടുണ്ട്. പരുക്കേറ്റ് പുറത്തായ അഡ്രിയാൻ ലൂണയ്ക്ക് പകരം ടീമിലെത്തിയ ലിത്വാനിയൻ താരം ഫെഡോർ സെർണിച്ച് കളിക്കുമോ എന്നത് കണ്ടറിയണം. കലിംഗ സൂപ്പർ കപ്പിൽ റണ്ണേഴ്സ് അപ്പായ ഒഡീഷ ഐഎസ്എലിൽ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ 7 മത്സരം വിജയിച്ച ഒഡീഷയ്ക്ക് 24 പോയിൻ്റാണുള്ളത്. ഈ കളി വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒഡീഷ രണ്ടാം സ്ഥാനത്തെത്തും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1