തിരുവല്ല : ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലയിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്താൻ കഴിയാതെ 3 വർഷമായി ബ്ലഡ് ബാങ്ക് അടച്ചിട്ട അനാസ്ഥക്ക് ആരോഗ്യവകുപ്പ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ടെക്‌നീഷ്യൻ ഇല്ലാത്തത് മൂലം ബ്ലഡ് ബാങ്ക് പ്രവർത്തനം നിർത്തി വെച്ചത് എന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിയമന ചുമതല എന്നും വ്യക്തമാക്കുന്നുണ്ട്. പ്രസവം ഉൾപ്പെടെ നിരവധി സാധാരണക്കാരായ രോഗികളുടെ ഓപ്പറേഷൻ നടക്കുന്ന ഹോസ്പിറ്റലിൽ രക്തത്തിനായി വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. അടിയന്തിരമായി നിയമനം നടത്തി രോഗികൾക്കായി ബ്ലഡ് ബാങ്ക് തുറന്നു കൊടുക്കുവാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.