ചങ്ങനാശ്ശേരി : ഏറ്റവും വലിയ രക്തദാന സംഘടനകളില്‍ ഒന്നായ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) വാര്‍ഷിക പൊതുയോഗം ചങ്ങനാശ്ശേരി വെട്ടുത്തുരുത്തി ഗ്രീൻ വ്യൂ മിനി റിസോർട്ടിൽ വെച്ച് നടന്നു. പ്രസിഡന്റ് വിനോദ് ഭാസ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് വി.പി വാർഷിക റിപ്പോർട്ടും ട്രഷറർ ജിനു ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 347 ക്യാമ്പുകളിൽ നിന്നായി 14,089 സന്നദ്ധ രക്ത ദാതാക്കൾക്ക് പുറമേ ദൈന്യംദിന രക്താവശ്യങ്ങൾക്കായി 30,000 ൽ അധികം യൂണിറ്റ് രക്തവും വിവിധ അംഗീകൃത ബ്ലഡ് സെന്ററുകളില്‍ നൽകുവാന്‍ ബ്ലഡ് ഡോണേഴ്സ് കേരളക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിനോദ് ഭാസ്കർ പറഞ്ഞു.
തുടര്‍ന്ന് 2025-26 കാലയളവിലെ ഭാരവാഹികളായി വിനോദ് ഭാസ്കർ കോട്ടയം (പ്രസിഡന്റ്), സജിത്ത് വിപി കണ്ണൂർ (സെക്രട്ടറി), ജിനു ജോസഫ് കോട്ടയം (ട്രഷറർ), നബീൽ ബാബു മലപ്പുറം, ഫസൽ ചാലാട് കണ്ണൂർ (വൈസ് പ്രസിഡന്റ്മാര്‍), ബിജു കുമ്പഴ പത്തനംതിട്ട (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് മലപ്പുറം, ശ്രീകാന്ത് തൃശ്ശൂർ, അനീഷ് ലാൽ തിരുവനന്തപുരം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.