ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) പുതിയ ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ഏറ്റവും വലിയ രക്തദാന സംഘടനകളില്‍ ഒന്നായ ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) വാര്‍ഷിക പൊതുയോഗം ചങ്ങനാശ്ശേരി വെട്ടുത്തുരുത്തി ഗ്രീൻ വ്യൂ മിനി റിസോർട്ടിൽ വെച്ച് നടന്നു. പ്രസിഡന്റ് വിനോദ് ഭാസ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് വി.പി വാർഷിക റിപ്പോർട്ടും ട്രഷറർ ജിനു ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 347 ക്യാമ്പുകളിൽ നിന്നായി 14,089 സന്നദ്ധ രക്ത ദാതാക്കൾക്ക് പുറമേ ദൈന്യംദിന രക്താവശ്യങ്ങൾക്കായി 30,000 ൽ അധികം യൂണിറ്റ് രക്തവും വിവിധ അംഗീകൃത ബ്ലഡ്‌ സെന്ററുകളില്‍ നൽകുവാന്‍ ബ്ലഡ്‌ ഡോണേഴ്സ് കേരളക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിനോദ് ഭാസ്കർ പറഞ്ഞു.

തുടര്‍ന്ന് 2025-26 കാലയളവിലെ ഭാരവാഹികളായി വിനോദ് ഭാസ്കർ കോട്ടയം (പ്രസിഡന്റ്), സജിത്ത് വിപി കണ്ണൂർ (സെക്രട്ടറി), ജിനു ജോസഫ് കോട്ടയം (ട്രഷറർ), നബീൽ ബാബു മലപ്പുറം, ഫസൽ ചാലാട് കണ്ണൂർ (വൈസ് പ്രസിഡന്റ്മാര്‍), ബിജു കുമ്പഴ പത്തനംതിട്ട (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് മലപ്പുറം, ശ്രീകാന്ത് തൃശ്ശൂർ, അനീഷ് ലാൽ തിരുവനന്തപുരം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...