കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി ; ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതോടെ സമര നടപടിയുമായി കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനയായ ബിഎംഎസ്. 24 മണിക്കൂർ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ചു. ശമ്പളം ഗഡുക്കളാക്കിയത് ഉൾപ്പെടെയുള്ള മാനേജ്മെന്റ് നടപടികളിൽ ജീവനക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ഗഡുകളായി വിതരണം ചെയ്തിരുന്നത്. ഇതിൽ ഒന്നാം ഗഡു വിതരണം ചെയ്തിട്ടുണ്ടെങ്കിലും, രണ്ടാം ഗഡുവിന്റെ വിതരണം ആരംഭിച്ചിട്ടില്ല.

പണിമുടക്ക് നടക്കുന്നുണ്ടെങ്കിലും, സർവീസുകളെ ഇത് സാരമായി ബാധിച്ചിട്ടില്ല. അതേസമയം, സമരത്തെ നേരിടാൻ ഇന്നും നാളെയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അവകാശങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടത്തെ ഡയസ്നോൺ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഒരുമാസം പണിയെടുത്താൽ എപ്പോൾ വേതനം ഇപ്പോൾ കിട്ടുമെന്ന ആശങ്ക അവസാനിപ്പിക്കണമെന്നും സമരാനുകൂലികൾ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...