Monday, May 12, 2025 9:36 pm

ഇന്ത്യൻ വിപണി പിടിക്കാൻ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ കുമിഞ്ഞുകൂടുമ്പോൾ ലക്ഷ്വറി സെഗ്മെന്റിലും നിറഞ്ഞാടുകയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾ. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, വോൾവോ, ജാഗ്വർ പോലുള്ള കമ്പനികളെല്ലാം തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് ഇവികളെ കൊണ്ടുവന്നു കഴിഞ്ഞു. ഇതിൽ ആരാണ് കേമനെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ആരായാലും ഒന്നു കുഴഞ്ഞുപോവും. എല്ലാം ഒന്നിനൊന്നിന് വ്യത്യസ്‌തമായ മോഡുകൾ ആണെന്നതാണ് യാഥാർഥ്യം. ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ ഈ മാസാവസാനം അവതരിപ്പിക്കാൻ പോവുകയാണ്. സെപ്റ്റംബർ 28-ന് ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തിക്കുന്ന iX1 ഇവിയുടെ ടീസറും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ X1 എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലിനെ അടിസ്ഥാനമാക്കിയാണ് iX1 ഇലക്ട്രിക് എസ്‌യുവി നിർമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിലെ ഏക ഇലക്ട്രിക് എസ്‌യുവിയായ iX ഇവിക്ക് താഴെയാണ് പുതിയ iX1 സ്ഥാനംപിടിക്കുക. പുത്തൻ വൈദ്യുത എസ്‌യുവിക്ക് 70 ലക്ഷം രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ആയതിനാൽ ധാരാളം ആളുകളെ ആകർഷിക്കാൻ വണ്ടി പ്രാപ്‌തമാവും. പ്രത്യേകിച്ച് ഇവി രംഗത്തേക്ക് കൂടുതൽ സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും കടന്നുവരുന്നതിനാൽ ബിഎംഡബ്ല്യുവിന് ഇതൊരു മൈലേജാവും. ആഡംബര ഇവി സെഗ്‌മെന്റിൽ വോൾവോ C40 റീചാർജ്, കിയ EV6 തുടങ്ങിയ മിടുക്കൻമാരുമായാവും ഇതിന്റെ മത്സരം. ഡിസൈനിന്റെ കാര്യത്തിൽ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി അതിന്റെ പെട്രോൾ, ഡീസൽ പതിപ്പിനോട് സാമ്യമുള്ളതാണ്.

ഹണികോംബ് മെഷ് ഡിസൈൻ ഉള്ള ക്ലോസ്ഡ് ഗ്രില്ലുള്ള മുൻഭാഗം മാത്രമാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാനാവുന്നത്. എന്നാൽ ഇവി സ്വഭാവം എടുത്തു കാണിക്കുന്നതിനായി മുന്നിലും പിന്നിലും ബമ്പറുകൾ, ഡോർ സിൽസ്, ഹെഡ്‌ലൈറ്റുകൾ എന്നിവയിൽ നീല ആക്‌സന്റുകൾ ലഭിക്കും.X1 ഇലക്ട്രിക്കിൽ വലിയ കിഡ്‌നി ഗ്രിൽ, ഹെഡ്‌ലൈറ്റുകളിൽ ഇൻവെർട്ടഡ്-എൽ ആകൃതിയിലുള്ള ഡ്യുവൽ എൽഇഡി ഡിആർഎൽ, റീഡിസൈൻ ചെയ്ത അലോയ് വീലുകൾ, സ്‌ലീക്കർ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും മാറ്റേകാനായുണ്ടാവും. ഇലക്ട്രിക് എസ്‌യുവിയുടെ ബൂട്ട് സ്പേസ് 490 ലിറ്ററാണ്. അതായത് X1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയേക്കാൾ 50 ലിറ്റർ കുറവാണെന്ന് സാരം. iX1 ഇവിയുടെ ഇന്റീരിയറും ലക്ഷ്വറിയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ടച്ച് ഫംഗ്‌ഷനോടുകൂടിയ 10.7 ഇഞ്ച് കർവ്‌ഡ് സ്‌ക്രീനാണ് ഡാഷ്‌ബോർഡിൽ ആധിപത്യം പുലർത്തുന്നത്. മറ്റ് ഫീച്ചറുകൾക്കൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ വോയിസ് കൺട്രോൾ എന്നിവയും ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎംഡബ്ല്യു iX1 ഇവി xDrive30 വേരിയന്റിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 313 bhp കരുത്തിൽ പരമാവധി 494 Nm torque സൃഷ്ടിക്കാൻ ഇലക്ട്രിക് എസ്‌യുവിയെ സഹായിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇലക്ട്രിക് മോട്ടോറുകൾ iX1 ഇവിയുടെ നാല് വീലുകൾക്കും പവർ നൽകും. 5.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ഇതിന് 180 കിലോമീറ്റർ പരമാവധി വേഗത പുറത്തെടുക്കാനാവും.

ബിഎംഡബ്ല്യു iX1 എസ്‌യുവിക്ക് 64.7 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാവും ഉണ്ടായിരിക്കുക. ഒറ്റ ചാർജിൽ 438 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. വാഹനം ചാർജ് ചെയ്യുന്നതിനായി 11 kW 3-ഫേസ് ഓൺ-ബോർഡ് ചാർജർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. 130 കിലോവാട്ട് വരെ ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗിനെയും iX1 പിന്തുണയ്ക്കും. ഇത് വെറും 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ എസ്‌യുവിയെ സഹായിക്കും. പൂർണ്ണമായി പുറത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താവും വാഹനത്തിന്‍റെ വിൽപ്പന എന്നതിനാൽ ഏകദേശം 70 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കേണ്ടി വന്നേക്കാം. ഈ വിലയിൽ വോൾവോ C40 റീചാർജ്, കിയ EV6 തുടങ്ങിയവയ്ക്ക് പുറമെ മെർസിഡീസ് EQB, ഹ്യുണ്ടായി അയോണിക് 5 എന്നിവ മോഡുലകളും ബിഎംഡബ്ല്യു iX1 ഇലക്‌ട്രിക് എസ്‌യുവിക്ക് ഭീഷണിയാവും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മ‍ഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കുളള...

ഓപറേഷൻ സിന്ദൂർ കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി...

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ പിഎസ്‌സി അഭിമുഖം

0
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍...