കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയ്ക്ക് കെ.എം.മാണിയുടെ പേര് നൽകണം ; കേരള യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിൽ രൂപം കൊണ്ട പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും പദ്ധതിക്ക് അത് രൂപപ്പെടുത്തി നടപ്പിലാക്കിയ കെ.എം.മാണിയുടെ പേര് നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം മാണി ധനകാര്യ മന്ത്രി ആയിരിക്കെ വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയിലൂടെ രോഗികളായ അനേകം പാവപെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സ്വകാര്യ ഹോസ്പിറ്റലിൽ മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രൂബേഷ് പെരുമ്പള്ളിപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് (എം ) ഉന്നത അധികാര സമിതി അംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിനും സഹ ഭാരവാഹികൾക്കും യോഗത്തിൽ സീകരണം നൽകി. കേരള കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാടൻ കിഗ്‌സ്റ്റൻരാജാ യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജോബ് സ്കറിയ, റെനീഷ് കാരമറ്റം, ജെനു ജയിംസ്, മനു കുരുവിള, മാത്യു ജോസഫ്, മുഹമ്മദ് റാഫി , ഷിബു ജോൺ ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...