ആറ്റിങ്ങല്‍: അഞ്ചുതെങ്ങില്‍ മത്സ്യബന്ധന ബോട്ടപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. അഞ്ചുതെങ്ങ് സ്വദേശികളായ അലക്‌സ് (45), തങ്കച്ചന്‍(52), അഗസ്റ്റിന്‍ (34) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്ത് കടലില്‍ ആണ് സംഭവം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടയില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു.
മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയാണ് ബോട്ടിനടിയില്‍പ്പെട്ട മൂന്ന് പേരെയും കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.