സ്വര്‍ണക്കടത്ത് : കോയമ്പത്തൂരില്‍ സ്വര്‍ണക്കടകളില്‍ റെയ്ഡ് ; ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ജ്വല്ലറികളില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറി കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. കോയമ്പത്തൂരിലെ സ്വര്‍ണവ്യാപാരിയായ പവിഴം വീഥിയില്‍ നന്ദകുമാറിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം നന്ദകുമാറിലേക്കെത്തിയെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. നന്ദകുമാറിന്റെ വീട്ടില്‍ രാവിലെ നാലംഗസംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിന് ശേഷം നന്ദകുമാറിനെ കൂടുതലായി ചോദ്യം ചെയ്യാനായി കോയമ്പത്തൂര്‍ റേസ് കോഴ്സിലുള്ള എന്‍.ഐ.എയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.

നന്ദകുമാര്‍ വളരെ പെട്ടെന്നാണ് കോടീശ്വരനായതെന്നാണ് സമീപവാസികളുടെ മൊഴി. ഇത് സ്വര്‍ണക്കടത്തിലൂടെ ആണോയെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. ഏതാനം ആഴ്ചകള്‍ മുമ്പ് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച്‌ എന്‍.ഐ.എ അന്വേഷണം നടത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്‌ഡ്. എന്‍.ഐ.എയുടെ കൊച്ചി, ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരാണ് റെയ്‌ഡിന് നേതൃത്വം നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...