കൊച്ചി: കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. താന്തോണിത്തുരുത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാബോട്ടിനാണ് തീപിടിച്ചത്. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്റ് ഡി കൊച്ചി എന്ന ബോട്ടാണിത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
ക്ലബ്ബ് റോഡില്‍ നിന്നും ഗാന്ധി നഗറില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി. നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുളവുകാട് പോലീസ് സംഭവത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.