കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി ; പ്രതികള്‍ പദ്ധതിയിട്ടത് ജാർഖണ്ഡിലേക്ക് കടക്കാന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹോട്ടല്‍ ഉടമയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസില്‍ നാല് പേരെ നിലവില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ഷുക്കൂര്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗില്‍ നിറച്ചു, കാലുകള്‍ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗില്‍ കയറ്റുകയായിരുന്നു.

ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്‌സ് എന്നിവ പിടിച്ചെടുത്തു. ഫര്‍ഫാനയുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇവിടെ നിന്ന് ജാര്‍ഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ചെന്നൈ എഗ്മോറില്‍ നിന്നും ടിന്‍സുകിയ എക്‌സ്പ്രസില്‍ പ്രതികള്‍ കയറും എന്നായിരുന്നു ആര്‍പിഎഫിന് കിട്ടിയ വിവരം. തുടര്‍ന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...