പത്തനാപുരം : ആറ്റില്‍ ചാടിയ യുവതിയെ കടത്തുകാര്‍ രക്ഷപെടുത്തി. പത്തനാപുരം പിടവൂരില്‍ രാവിലെ എട്ടു മണിയോടെ ആയിരുന്നു സംഭവം. കലഞ്ഞൂര്‍ സ്വദേശിയായ വീട്ടമ്മ പിടവൂര്‍ മുട്ടത്തുകടവ് പാലത്തിന് സമീപത്തുനിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിലൂടെ ഒരു കിലോമീറ്ററോളം ഒഴുകിയ ഇവരെ ആദംകോട് കടവിലെ കടത്തുകാരനായ പ്ലാക്കോട്ട് വടക്കേവീട്ടില്‍ ബാബുവും താഴത്ത് കുളക്കട മടത്തിനാല്‍ പുഴക്കടവിലെ കടത്തുകാരന് ഷണ്മുഖനും നീന്തിച്ചെന്ന് രക്ഷപെടുത്തി.
അര്‍ബുദരോഗത്തിന് ചികിത്സയിലാണെന്നും ഭര്‍ത്താവ് വിദേശത്താണന്നും രണ്ട് മക്കളുണ്ടെന്നും യുവതി പോലീസില്‍ മൊഴി നല്കി. പത്തനാപുരം പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. രാവിലെ വീട്ടില്‍നിന്ന് നടക്കാനിറങ്ങിയ യുവതി അഞ്ചു കിലോമീറ്റര്‍ ദൂരം നടന്ന് പിടവൂരിലെത്തി കല്ലടയാറ്റില്‍ ചാടുകയായിരുന്നു.