തൃശൂര്‍:ചേറ്റുവഹാര്‍ബറില്‍മത്സ്യബന്ധനവള്ളംമുങ്ങി.തൊഴിലാളികളെരക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളേയും മറ്റ് വള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഉണ്ണിയാരംപുരക്കല്‍ ബിജു (42), ചക്കന്‍ സുബ്രഹ്മണ്യന്‍ (60), ഗിരി (40), വടക്കന്‍ അശോകന്‍ (70) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ ആറിന് കടലില്‍ പോയി മത്സ്യം ലഭിക്കാതെ തിരിച്ചുവരികയായിരുന്ന ഫൈബര്‍ വള്ളം രാവിലെ എട്ടേമുക്കാലോടെ ഹര്‍ബറില്‍ കരയോടടുത്തെത്തിയപ്പോഴായിരുന്നു അപകടം. തിരയേറ്റത്തില്‍ വള്ളം മറിയുകയും മുങ്ങിത്താഴുകയുമായിരുന്നു.