കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്‌പാ തട്ടിപ്പ് നടത്തിയ ഏഴ് പേര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്‌പാ തട്ടിപ്പ് നടത്തിയ ഏഴ് പേര്‍ അറസ്‌റ്റില്‍. ഇവരില്‍ അഞ്ച് പേര്‍ സ്‌ത്രീകളാണ്. കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവര്‍ വായ്‌പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാര്‍ (29), സുമിത് (32), രാഖി (22), ജ്യോതി (24), ജ്യോതി (22), മനീഷ (20), കാജല്‍ (20) എന്നിവരാണ് അറസ്‌റ്റിലായവര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. പ്രധാന്‍ മന്ത്രി മുദ്ര വായ്‌പാ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ വര്‍ഷം 150ലധികം പേരെ സംഘം ചതിച്ചു എന്ന് പോലീസ് പറയുന്നു. മനീഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് സംഘം പിടിയിലായത്. 2 ലക്ഷം രൂപയുടെ പ്രധാന്‍ മന്ത്രി മുദ്ര വായ്‌പ നല്‍കാമെന്നറിയിച്ച്‌ മനീഷിന് ഒരു സന്ദേശം വന്നു. സന്ദേശത്തിലെ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ചില രേഖകളും 2499 രൂപ രജിസ്ട്രേഷന്‍ ഫീയും ഇവര്‍ ആവശ്യപ്പെട്ടു. ഇതൊക്കെ മനീഷ് നല്‍കി. പിന്നീട് ഇന്‍ഷുറന്‍സ് ഫീസ് അടയ്‌ക്കാന്‍ മനീഷ് മറന്നു എന്നും അത് അടച്ചില്ലെങ്കില്‍ വായ്‌പ ലഭിക്കില്ലെന്നും അറിയിച്ച്‌ 15,500 രൂപ കൂടി സംഘം ആവശ്യപ്പെട്ടു.

ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടു എന്ന് മനീഷ് മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒരു കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് മനസിലാക്കി. ഇവിടെ നടത്തിയ റെയ്‌ഡിലാണ് ഏഴംഗ സംഘം അറസ്‌റ്റിലായത്. ഏഴ് മൊബൈല്‍ ഫോണുകളും നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...