Saturday, February 15, 2025 3:28 pm

റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയിൽ തിരിച്ചടിയായത് ഹണി റോസ് കോടതിയിൽ നൽകിയ നിർണായക രഹസ്യമൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈംഗികാതിക്ഷേപ കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയിൽ തിരിച്ചടിയായത് ഹണി റോസ് കോടതിയിൽ നൽകിയ നിർണായക രഹസ്യമൊഴി. കേസിൽ ഏറ്റവും നിർണായകം ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ്. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തിൽ സ്പർശിച്ചും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ‌

ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാർഥ പ്രയോഗം ആവർത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങൾ അടക്കമാണ് ഹണി റോസിന്റെ പരാതി. കേസിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് വിധി കേട്ട ഉടനെ ദേഹാസ്വാസ്ഥ്യമുണ്ടായി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. വൈദ്യ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുനക്കര ഗവ. വെൽഫെയർ എൽ.പി. സ്കൂള്‍ പ്ലാറ്റിനം ജൂബിലി ; പൂർവവിദ്യാർഥിസംഗമം നടന്നു

0
ചാരുംമൂട് : ചുനക്കര ഗവ. വെൽഫെയർ എൽ.പി. സ്കൂളിന്റെ പ്ലാറ്റിനം...

മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന പ്രാർത്ഥനയോഗം വകയാർ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം നാളെ

0
വകയാർ : മലങ്കര ഓർത്തഡോക്സ് സഭ പ്രാർത്ഥനയോഗം വകയാർ ഡിസ്റ്റിക്ട്...

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം ; സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും (ശനി,...