റാന്നി : പമ്പാനദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് ഇന്നലെ വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല. ഇന്നലെ ഉച്ചയോടെയാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ഇടക്കുളം ചൊവ്വൂർ കടവിൽ മൃതദേഹം കണ്ടത്. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന റബർ ഡിങ്കി ബോട്ടുമായി അടുത്തു വരെ എത്തിയെങ്കിലും മൃതദേഹം വെള്ളത്തിൽ താഴുകയായിരുന്നു. റാന്നി വലിയപാലത്തിനു താഴെ വരെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ്റിൽ ജലനിരപ്പ് ഉയർന്നതതിനാൽ വൈകിട്ട് തിരച്ചിൽ അവസാനിപ്പിച്ചു.
പമ്പാനദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം കണ്ടെത്താനായില്ല
RECENT NEWS
Advertisment