Wednesday, July 2, 2025 3:47 pm

കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വായുടെ (19) മൃതദേഹമാണ് കണ്ടെത്തിയത് (Missing student’s body found). മത്സ്യതൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ക്രിസ്തുമസ് ദിനമായ ഇന്ന് ഉച്ചയോടെ കടലില്‍ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്. അതേസമയം , തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷന്‍ പരിധിയില്‍ ക്രിസ്മസ് ദിനത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മൂന്ന് പേരെയാണ് കാണാതായത്. അഞ്ചുതെങ്ങിന് പുറമേ സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടുമാണ് അപകടമുണ്ടായത്. സെന്റ് ആന്‍ഡ്രൂസില്‍, പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി നെവിന്‍ (18) ആണ് ഒഴുക്കില്‍പ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. അഞ്ചുതെങ്ങില്‍ കടയ്ക്കാവൂർ സ്വദേശികളായ നാലാംഗ സംഘത്തിൽപ്പെട്ട ഒരാളെയാണ് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.ഇന്ന് വൈകിട്ടായിരുന്നു സംഭവം. കാണാതായ മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...