ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ടിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വെടിക്കെട്ടിന്റെ കാര്യത്തില്‍ ഇരട്ട നീതി വേണ്ടെന്ന് ഹൈക്കോടതി. ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഫയര്‍ ഡിസ്‌പ്ലേ അസിസ്റ്റന്റ് അല്ലെങ്കില്‍ ഫയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചു കൊണ്ടുള്ള എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. ഈ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടര്‍മാര്‍ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍.

ഫയര്‍ ഡിസ്‌പ്ലേ ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും, അതിനാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. വിഷയത്തില്‍ പ്രായോഗിക പരിഹാരം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര വിജ്ഞാപനമാണെന്നും, തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്ന് ജസ്റ്റിസ് എസ്.ഈശ്വരന്‍ വ്യക്തമാക്കി. നിയമവും പൊതു താല്‍പര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെങ്കിലും, ഇക്കാര്യത്തില്‍ സര്‍ക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം

0
ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന്...

പുതിയതായി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ്‌വേ പിക്‌നിക്ക് ‌സ്‌പോട്ടാക്കി മാറ്റി കുടുബം

0
ജയ്‌പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ്‌വേ പിക്‌നിക് സ്ഥലമാക്കി...

അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന് പ്രചാരണം ; വാർത്തകൾ തള്ളി യുഎഇ

0
അബുദാബി : യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന...

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം ; കോണ്‍ഗ്രസിൽ അതൃപ്തി

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി...