റാന്നി : ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്‍റെ മകന്‍ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ അഞ്ചംഗ യുവാക്കളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിനീതിനെ യാത്രക്കിടെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏഴിന് വെളുപ്പിന് മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിലാണ് കാണാതായത്.
ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി കംമ്പാര്‍ട്ടുമെന്‍റില്‍ നിന്നും പോയതാണ്. പിന്നിലെ കംമ്പാര്‍ട്ടുമെന്‍റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേക്കു വീണതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി. നാട്ടുകാരുടെ സംഘവും പരിശോധനക്ക് കൂടിയെങ്കിലും ആളിനെ കണ്ടെത്താനായില്ല. വീണതായി സംശയം തോന്നിയ സ്ഥലത്ത് മൂന്നൂറ് മീറ്ററിന് ഇടക്ക് രണ്ട് പാലം ഉള്ളതായി പോലീസ് പറഞ്ഞിരുന്നു. ബന്ധുക്കള്‍ വെച്ചൂച്ചിറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് പരാതി റെയില്‍വേ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് അന്വേക്ഷണം നടത്തി വരവെ ഇന്ന് രാവിലെ പത്തുമണിയോടെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു