മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണി മലയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടാങ്ങൽ നിയാസ് മൻസിലിൽ നാസറിന്റെ മകൻ നിയാസ് (32) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വായ്പ്പൂര് വൈദ്യശാലപ്പടിക്കു സമീപത്തുനിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ പോയ നിയാസ് മണിമലയാറ്റിലെ കോട്ടാങ്ങൽ നൂലുവേലി കടവിൽ ഒഴുക്കിൽ പെടുകയായിരുന്നു. പെരുമ്പെട്ടി പോലീസും അഗ്നി രക്ഷാ സേനയും സ്കൂബ സംഘവും രണ്ടു ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മണിമലയാറ്റിലൂടെ ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാരുടെ നേതൃത്വത്തിലാണ് കരക്കെത്തിച്ചത്. മാതാവ് ഷെരീഫ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...