ചികിത്സക്കിടെ കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചികിത്സക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം. തിരുവല്ല തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ പതിനാലാം തീയതി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ബിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ ജൂലൈ പതിനാറാം തീയതി കാണാതാവുകയായിരുന്നു. ഏറെ അന്വേഷണം നടത്തിയെങ്കിലും ബിജുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസവും ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ ബിജുവിന്റെ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...