കോട്ടയം: നഗരമധ്യത്തിലെ ഓടയില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് പ്രദേശവാസിയായ ഗണേഷന്റേതാണെന്നും മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഓടയില്‍നിന്ന് കടുത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് ഇവിടെ പരിശോധന നടത്തിയത്. വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഡിവൈ.എസ്.പി. കെ.ജി. അനീഷ്, ഈസ്റ്റ് എസ്.എച്ച്.ഒ. യു.ശ്രീജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.