റാന്നി : ഉക്രൈയ്നില്‍ കുടുങ്ങിയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. ഉക്രൈനിലെ ഒ.ഒ ബോഗോ മോളെറ്റ്സ് സര്‍വകലാശാലയില്‍ പഠിക്കുന്ന 140 മലയാളികളാണ് ഹോസ്റ്റലുകളില്‍ കുടുങ്ങിക്കിടക്കുന്നത്. രോഗബാധ ഭീഷണിയെത്തുടര്‍ന്ന് കോളജുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവരില്‍ ഒരാളുടെ പിതാവായ അഡ്വ. കെ പി സുഭാഷ് കുമാറാണ് പ്രശ്നം രാജു ഏബ്രഹാം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് എംഎല്‍എ കത്തു നല്‍കി.
മെഡിക്കല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം : രാജു ഏബ്രഹാം എംഎല്‍എ
RECENT NEWS
Advertisment