ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു ; വധു വിരാട് കോലിയുടെ സ്റ്റൈലിസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്‍താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ പ്രശസ്‍തയാണ് നന്ദിത.

നന്ദിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യുത് ജാംവാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഈ മാസം ഒന്നിന് ഇരുവരും ആഗ്രയില്‍ ഉണ്ടായിരുന്നു.

താജ്‍മഹലിന്‍റെ പശ്ചാത്തലത്തിലുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ഇരുവരും വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

നന്ദിത മഹ്‍താനിയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂര്‍ ആണ് അവരുടെ ആദ്യ ഭര്‍ത്താവ്. നന്ദിതയുമായി വേര്‍പിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്‍മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്. അതേസമയം മോഡലും നടനുമായ ദിനോ മോറിയയുമായി ചേര്‍ന്ന് പ്ലേഗ്രൗണ്ട് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട് നന്ദിത.

ആക്ഷന്‍ ചിത്രങ്ങളിലൂടെ സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിദ്യുത് ജാംവാല്‍. 2011ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ‘ശക്തി’യിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച വിദ്യുത് അതേ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം നായകനായ ‘ഫോഴ്സി’ലൂടെ ബോളിവുഡിലേക്കുമെത്തി. 2013ല്‍ എത്തിയ കമാന്‍ഡോയാണ് നായകനായ ആദ്യ ചിത്രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...