ബെംഗളൂരു : ബെംഗളൂരുവില്‍ നാല് സ്കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ മറ്റൊരു സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ ലഭിച്ചതെന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്കൂളുകള്‍ക്ക് ലഭിച്ച അജ്ഞാത മെയിലില്‍ സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ ഇതിനെ നിസാരമായി കാണരുതെന്നുമാണ് പറയുന്നത്. സ്‌കൂള്‍ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയിലിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ പോലീസ് കര്‍ശന പരിശോധന നടത്തിവരികയാണ്. മെയില്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.