കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തത്തിൻ്റെ കാരണത്തില്‍ അവ്യക്ത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം ഉണ്ടായി രണ്ടാഴ്ചയാകുമ്പോഴും അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പുതിയ ബ്ലോക്കിൽ ചികിത്സ എന്ന് തുടങ്ങുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഒന്നിന് പിറകെ ഒന്നായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന പുതിയ ബ്ലോക്കിലുണ്ടായ തീപിടുത്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു.

മെയ് രണ്ടിന് രാത്രി എട്ടുമണിക്ക് അത്യാഹിത വിഭാഗത്തിലെ എംആർഐ യൂണിറ്റിനോട് ചേർന്നുള്ള സെർവർ റൂമിൽ ഉണ്ടായ തീപിടുത്തവും ആ ഘട്ടത്തിലുണ്ടായ മരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തിവരവെയായിരുന്നു ഇതേ ബ്ലോക്കിലെ ആറാം നിലയിൽ വീണ്ടും തീ പടർന്നത്. ഇതോടെ ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കേണ്ട സാഹചര്യം വന്നു. അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അഞ്ച് മരണങ്ങൾ സംബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. രണ്ട് അപകടങ്ങൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണത്തിന് സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെയും നിയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...