കണ്ണൂര്‍ : കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും കണ്ണുകള്‍ക്കും കൈകള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നിര്‍മ്മാണത്തിലിരിക്കെ സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. തലശ്ശേരി ഡിവൈഎസ്‍പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.