Sunday, June 30, 2024 1:23 pm

ട്രെയിലർ കഴിഞ്ഞു : ഇനി വരാനിരിക്കുന്നത് വലുത് ; അംബാനിക്ക് വീണ്ടും ഭീഷണി

For full experience, Download our mobile application:
Get it on Google Play

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷ് അല്‍ ഹിന്ദ്. ടെലഗ്രാം ആപ് വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം എത്തിയത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് അംബാനിയുടെ അഡംബര വസതിയായ അന്റിലയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തു.

ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ബിറ്റ്‌കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് സന്ദേശത്തില്‍ പറയുന്നു. മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്താണ് സന്ദേശം. ‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക’ എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. താനെ ടോൾ പ്ലാസ വഴി ഈ കാർ കടന്നുപോകുന്നതായി കണ്ടെത്തി. ന്യൂഡൽഹി ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തവും ജയ്ഷ് അൽ ഹിന്ദ് ഏറ്റെടുത്തിരുന്നു. നിങ്ങളുടെ മൂക്കിനു താഴെ സ്ഫോടനം നടത്തിയിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും മൊസാദുമായി ചേർന്ന് പ്രവർത്തിച്ചിട്ടും പരാജയപ്പെടുകയാണുണ്ടായതെന്നും ജയ്ഷ് അൽ ഹിന്ദ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടാറ്റാ ഹരിയർ ഇവി ഉടൻ അവതരിപ്പിക്കും

0
ടാറ്റ മോട്ടോഴ്‌സ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ ഹാരിയർ ഇവി ഉൾപ്പെടെ...

പടിഞ്ഞാറൻ ഗാസയിൽ ബോംബാക്രമണം ; 11 പേർ കൊല്ലപ്പെട്ടു

0
ടെൽ അവീവ്: ഗാസയിലെ പടിഞ്ഞാറൻ റാഫയിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന ടെന്റുകൾക്ക് നേരെ...

ആനച്ചാലിൽ കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

0
പത്തനംതിട്ട: കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു....

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഇൻഡ്യാ മുന്നണി ‘അയോധ്യ’ എം.പിയെ മത്സരിപ്പിക്കാൻ സാധ്യത

0
ഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാവുകയാണെങ്കിൽ അയോധ്യ സ്ഥിതി​ ചെയ്യുന്ന...