ലീഗിന് മൂന്ന് അധിക സീറ്റ് ; ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് സീറ്റ് ചർച്ച നാളെ പൂർത്തിയാക്കും. മൂന്ന് സീറ്റ് അധികം നൽകി ലീഗുമായി സമവായത്തിലെത്തിയെങ്കിലും ചില കാര്യങ്ങളിൽ കൂടി ധാരണയാകേണ്ടതുണ്ട്. 12 സീറ്റിനായി വാശിപിടിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നടന്ന ചർച്ചകൾ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളാക്കി വഴിതിരിച്ച യുഡിഎഫ് ഒരു മുഴം മുന്നേ എറിയാനുള്ള ഒരുക്കത്തിലാണ്. ഇതിനായുള്ള ചർച്ചകൾ നാളെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 12 സീറ്റ് വേണമെന്ന പിടിവാശിയിലുള്ള ജോസഫ് വിഭാഗത്തെ മെരുക്കാനുള്ള തന്ത്രങ്ങൾ തുടരുകയാണ്. ഇതിന്റ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ ആശയ വിനിമയം നടത്തി.

ഒൻപതോ പരമാവധി പത്ത് സീറ്റോ നൽകി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ച് സീറ്റ് ലഭിക്കുന്ന ആർഎസ്പി ആറ്റിങ്ങൽ, കൈപ്പമംഗലം സീറ്റുകൾക്ക് പകരം കൊല്ലം ജില്ലയിലെ ഒരു സീറ്റ് കൂടി ലഭിക്കണമെന്ന അവകാശ വാദത്തിലാണ്. സിഎംപി ജയസാധ്യതയുള്ള ഒരു സീറ്റ് ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽകുകയാണ്. മാണി സി കാപ്പന്റെ എൻസികെയ്ക്ക് രണ്ട് സീറ്റ് നൽകിയേക്കും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും ഫോർവേഡ് ബ്ലോക്കിനും ഓരോ സീറ്റുമെന്നതാണ് ധാരണകൾ. നാളെ ചർച്ച പൂർത്തിയായാൽ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. അന്ന് തന്നെ പ്രകടന പത്രികക്കും അന്തിമ രൂപം നൽകും. ബുധനാഴ്ചക്ക് ശേഷം ഡൽഹിയിലെത്തി കോൺഗ്രസ് പട്ടികക്ക് ഹൈക്കമാൻഡ് അംഗീകാരം നേടാനാണ് കോൺഗ്രസ് നീക്കം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...