പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ അതോറിറ്റി ; എവിടെയും നോട്ടീസില്ലാതെ പരിശോധന നടത്താം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ വിപുലമായ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെൽത്ത് അതോറിറ്റി നിലവിൽവരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ എവിടെയും നോട്ടീസ്‌പോലും നൽകാതെ പരിശോധന നടത്താൻ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞദിവസം ഗവർണർ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിന്റെ അടിസ്ഥാനത്തിലാണിത് നിലവിൽവരുക. ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെൽത്ത് അതോറിറ്റിയായി മാറുക. ഡി.എം.ഒ. ആണ് ജില്ലാ പബ്ലിക് ഹെൽത്ത് അതോറിറ്റി.

ഓരോ പഞ്ചായത്തിലുമുള്ള പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർക്കായിരിക്കും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ചുമതല. പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന എന്തിനെക്കുറിച്ചും ഒറ്റ കേന്ദ്രത്തിൽ പരാതി ഉന്നയിക്കാൻ കഴിയുമെന്നതാണ് അതോറിറ്റി വരുന്നതോടെ ലഭിക്കുന്ന നേട്ടം. എല്ലാ തദ്ദേശസ്ഥാപനത്തിലും ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി വേണം. അതോറിറ്റിയെ സഹായിക്കാനായി ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും. ആവശ്യപ്പെട്ടാൽ പോലീസ് ഉൾപ്പെടെ എല്ലാ സർക്കാർ വകുപ്പുകളും പബ്ലിക് ഹെൽത്ത് അതോറിറ്റിക്ക് സഹായം നൽകണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...