ബിജെപി പ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണന ; ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരും : കുമ്മനം രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കും. ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരുമെന്നും കുമ്മനം പറഞ്ഞു. ബിജെപിക്കെതിരെ കേരളത്തിൽ കോൺഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും കുമ്മനം ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് , എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുയർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി. യാത്രയോടനുബന്ധിച്ച് ആലുവയിൽ സംരഭക സംഗമം നടക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന പരിപാടി നടക്കുക. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കൾ വിവിധ പരിപാടികളിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...