ഡൽഹി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി ; നിർണായക വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്‍റേയും ഒരു യാത്രക്കാരന്‍റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുട‍ർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.

സംശയകരമായ പേപ്പർ കണ്ടയുടൻ കാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. ലാന്‍റിംഗിന് പിന്നാലെ വിമാനം പ്രധാന ടെർമിനലിൽ നിന്ന് അകലെയുള്ള ഐസൊലേറ്റഡ് ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും

0
തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും....

സവാളയ്ക്ക് തീവില : കിലോഗ്രാമിന് 65 രൂപയായി, നടപടിയുമായി സർക്കാർ

0
തൃശ്ശൂർ : സവാളവില വീണ്ടും കണ്ണുനനയ്ക്കുന്നു. കിലോ 28-30 രൂപയായിരുന്ന സവാളയ്ക്ക്...

‘പ്രിയദർശിനി പദ്ധതിക്ക് മുൻപേ സ്വകാര്യബസ് കടുത്ത പ്രതിസന്ധിയിലായിരുന്നു’ ; റിപ്പോർട്ട്

0
തിരുവനന്തപുരം : സ്ത്രീകൾക്ക് കെ.എസ്. ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച...

വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകളും പണവും തട്ടി

0
തൃപ്പൂണിത്തുറ: ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ...