എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ; യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാൻഡ് ചെയ്തയുടൻ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ഭീഷണി സന്ദേശം ലഭിച്ചതോടെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്. ഇമെയിലിൽ ഉച്ചയ്ക്ക് ശേഷം 3:40 നും 3:45 നും ഇടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരെ പുറത്തിറക്കി സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ഉടൻ ബോംബ് സ്ക്വാഡിനെ വിളിച്ചു.

വാരണാസിയിലേക്കുള്ള വിമാനങ്ങളിലൊന്നിന് ഭീഷണി സന്ദേശം ലഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. പ്രോട്ടോകോൾ അനുസരിച്ച് സർക്കാർ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ (ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി) ഉടൻ അറിയിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ഭീഷണി വ്യാജമായിരുന്നുവെന്ന് ബോംബ് ത്രെറ്റ് അസെസ്മെന്‍റ് കമ്മിറ്റി കണ്ടെത്തി. ഇൻഡിഗോ എയർലൈൻസനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ദില്ലി ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...