ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് 44 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അജ്ഞാത ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടികളെ സ്കൂളില്‍ നിന്നും തിരിച്ചയച്ചു. മദര്‍ മേരി സ്കൂള്‍, ബ്രിട്ടീഷ് സ്കൂള്‍, സല്വാന് പബ്ലിക് സ്കൂള്‍, ഡല്‍ഹി പബ്ലിക് സ്കൂള്‍, കാംബ്രിഡ്ജ് സ്കൂള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സ്കൂള്‍ ബില്‍ഡിങ്ങില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ഒളിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് ബോംബുകള്‍ കാര്യമായ തകരാര്‍ ഉണ്ടാക്കില്ല. പക്ഷേ അവ പൊട്ടിത്തെറിച്ചാല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കും. 30000 ഡോളര്‍ (26 ലക്ഷം) ലഭിച്ചില്ലെങ്കില്‍ ആ ബോംബുകള്‍ ഞാന്‍ പൊട്ടിക്കും എന്നായിരുന്നു ഇ-മെയിലിലെ പരാമര്‍ശം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡും അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1