ഇൻഡിഗോയും മഹീന്ദ്രയും തമ്മിലുള്ള ട്രേഡ്മാര്‍ക്ക് തർക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരം കാണാനായില്ല ; പുതിയ ഇലക്ട്രിക് വാഹനത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ച് മഹീന്ദ്ര

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇൻഡിഗോയും മഹീന്ദ്രയും തമ്മിലുള്ള ട്രേഡ്മാര്‍ക്ക് തർക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരം കാണാനായില്ല. അതിനാൽ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ പേര് മാറ്റാൻ മഹീന്ദ്ര തീരുമാനിച്ചു. 6ഇ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കുന്നതിനെതിരെ ഇൻഡിഗോയാണ് മഹീന്ദ്രയ്ക്കെതിരെ കേസുമായി ഡൽഹി ഹൈക്കോടതിയിൽ എത്തിയത്. ഇന്ത്യയിൽ ട്രേഡ്‌മാർക്ക് തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ സാധരണമാണ്. എന്നാൽ രാജ്യത്തെ വമ്പന്മാര്‍ തമ്മിൽ കോടതിയിൽ ബ്രാൻഡ് നാമത്തിനായി കൊമ്പ് കോർക്കുന്നത് അപൂർവമാണ്.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞയാഴ്ചയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനത്തിന് ബി.ഇ 6ഇ എന്ന് പേരിട്ടതിനെതിരെ രംഗത്തെത്തിയത്. 6 ഇ എന്നത് ഇൻഡിഗോ ട്രേഡ് മാർക്ക് നേടിയിട്ടുള്ള ബ്രാൻഡ് നാമമാണ്. പരസ്യപ്രചരണങ്ങളിലെല്ലാം ഇൻഡിഗോ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ 6 ഇ എന്നു മാത്രമല്ല ബിഇ 6ഇ എന്നതാണ് വാഹനത്തിന്റെ പേരെന്നും ചേർത്ത് ഉപയോഗിക്കുന്നതിൽ ട്രേഡ്‌മാർക്ക് ബാധകമല്ലെന്നുമാണ് മഹീന്ദ്രയുടെ പ്രതികരണം. വ്യത്യസ്‌തമായ ഇൻഡസ്ട്രിയും ഉത്പന്നവുമാണെന്നും ബ്രാൻഡ് നെയിം സ്റ്റൈൽ ചെയ്തതിരിക്കുന്നത് വേറിട്ട് നിൽക്കുന്ന രീതിയിലാണെന്നും അതിനാൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും മഹീന്ദ്ര പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...