പോപുലർ ഫ്രണ്ടിന്റെ രണ്ട് മുൻ പ്രവർത്തകർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകരായ രണ്ടുപേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സയമത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോയിൻ മിസ്ത്രി, ആസിഫ് അമീനുൽ ഹുസൈൻ ഖാൻ അധികാരി എന്നിവർക്ക് ജാമ്യം നൽകിയത്. ജസ്റ്റിസ് രേവതി മൊഹിതെ, ജസ്റ്റി ഗൗരി ഗോഡ്‌സെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ട് നിരോധനിച്ചതിന് പിന്നാലെ 2022 സെപ്റ്റംബർ 22നാണ് ഇരുവരെയും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 90 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ അപ്പീലിലാണ് ജാമ്യം അനുവദിച്ചത്.

ഇവരിൽനിന്ന് പിടിച്ചെടുത്തെന്ന് ആരോപിക്കപ്പെട്ട ഉപകരണങ്ങളിൽനിന്ന് ഡാറ്റ വീണ്ടെടുക്കാൻ എ.ടി.എസ് സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്ന് പ്രത്യേക കോടതി തുടർന്ന് ഒരുമാസം കൂടി കൂടുതൽ അനുവദിച്ചു. ആവശ്യമായ പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വീണ്ടും 15 ദിവസം കൂടി നീട്ടിനൽകി. ഈ പശ്ചാത്തലത്തിൽ ഇരുവരും ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും 2023 ജനുവരി 18ന് തള്ളി. ഇതിനെതിരേ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം 12 സ്ഥലങ്ങളിൽ എ.ടി.എസ് റെയ്ഡ് നടത്തി 20 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...