പരീക്ഷയിൽ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടി ; പിന്നാലെ വിദ്യാർഥി മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചത് അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിയായ എം.എസ്.സി. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർഥി സഹിൽ വകോദയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ മൊബൈൽ ഫോൺ വഴി ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിയെ പിടികൂടിയത്. കോപ്പിയടിച്ചതിന് പിന്നാലെ അധ്യാപകനും എച്ച്.ഒ.ഡിയും വിദ്യാർത്ഥിയുമായി സംസാരിച്ചിരുന്നുവെന്നും, ഇതിന്റെ പേരിൽ അച്ചടക്ക നടപടികളോ ഭാവി പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളോ എടുക്കില്ലെന്ന് വിദ്യാർത്ഥിക്ക് ഉറപ്പുനൽകിയിരുന്നതായും ഐഐടി ബോംബെ വക്താക്കൾ അറിയിച്ചു.

കൗൺസിലിങ്ങിന് ശേഷം വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോളേജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും വീഴ്ചകൾ ആരോപിച്ചുകൊണ്ട് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് എകെ ബാലൻ

0
പാലക്കാട്: മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി...

എച്ച്-1ബി വിസ : ഒരു ലക്ഷം ഡോളർ അധിക ഫീസ് ഒരു വർഷത്തേക്ക് കൂടി...

0
വാഷിങ്‌ടൺ : വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിന് തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന...

ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത് ; ആന്‍റോ അഗസ്റ്റിനെതിരെ കെ മുരളീധരൻ

0
തിരുവനന്തപുരം: റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിലും...

കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

0
പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി....