ലണ്ടന്‍: കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ ഹോട്ടലില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പ്രശസ്ത കര്‍ണാടക ഗായികയും പത്മശ്രീ ജേതാവുമായ ബോംബെ ജയശ്രീ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി ഈയിടെ അവര്‍ക്ക് ലഭിച്ചു.