Saturday, July 5, 2025 7:37 am

ലുക്ക്, കരുത്ത്, മോഹവില ; കിടിലന്‍ ബൈക്കുമായി കോയമ്പത്തൂര്‍ കമ്പനി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രീതി നേടാന്‍ സഹായിച്ചതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ പട്ടികയിലേക്കെത്തുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് തമിഴ്‍നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബൂം മോട്ടോര്‍സ്. ഇപ്പോഴിതാ ഈ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ബൂം കോർബറ്റ് പുറത്തിറക്കി. വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായാണ് ഈ ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബൂം മോട്ടോഴ്‍സ് അധികൃതര്‍ പറയുന്നു. ഏത് കാലാവസ്ഥയിലും രാജ്യത്തെ ഏത് തരത്തിലുള്ള റോഡുകളിലും ഓടാൻ ഈ വാഹനം പ്രാപ്‍തമാണ്. വേൽ ബ്ലൂ, ബീറ്റിൽ റെഡ്, മാന്റിസ് ഗ്രീൻ, പാന്തർ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. 200 കിലോ വരെ ഭാരം വഹിക്കാനും ഈ ബൈക്കിന് കഴിയും.

പുതിയ കോര്‍ബറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. കോര്‍ബറ്റ് 14, കോര്‍ബറ്റ് 14-എക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇവ നിരത്തിലെത്തുന്നത്. ബൂം കോര്‍ബറ്റ് 14 പതിപ്പിന് 89,999 രൂപയും, ബൂം കോര്‍ബറ്റ് 14-എക്‌സ് മോഡലിന് 124,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിവിധ സംസ്ഥാനതല സബ്സിഡികളും കൂടിയാകുമ്പോള്‍ വില ഇനിയും കുറയും. കോയമ്പത്തൂര്‍ കമ്പനിയുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് അതിന്റെ 2.3 കെഡബ്ല്യുഎച്ച് ബാറ്ററി വഴി പൂര്‍ണ്ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. ഓപ്ഷണലായി 4.6 കെഡബ്ല്യുഎച്ച് ആയി ബാറ്ററി ശേഷി ഇരട്ടിയാക്കാനും അവസരമുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളാണിവ എന്നതും ബൂം ഇലക്ട്രിക് സ്‌കൂട്ടറിന്റെ മാറ്റേകുന്നുണ്ട്.

ഏത് ഹൗസ്‌ഹോള്‍ഡ് സോക്കറ്റിലും അതിന്റെ പോര്‍ട്ടബിള്‍ ചാര്‍ജര്‍ പ്ലഗിന്‍ ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് കഴിയുമെന്നതും സവിശേഷതയാണ്. മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷി ഈ ബൈക്കിനുണ്ട്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഇത് വരുന്നത്. അതിനാൽ ബാറ്ററി തീർന്നാൽ എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാനാവും. മോഷണം കണ്ടെത്തൽ, അപകടം കണ്ടെത്തൽ തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകളും ഇതിലുണ്ട്.

സർക്കാരിൽ നിന്ന് സബ്‌സിഡി ലഭിച്ചതോടെ വില ഇനിയും കുറയും. കമ്പനി നവംബർ 12 മുതൽ ബുക്കിംഗ് ആരംഭിച്ചു. ഇത് വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ലോഞ്ചിൽ ഒരു ആമുഖ ഓഫറായി, കമ്പനി ഇതിന് 3,000 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു. അതിന്റെ ഡെലിവറി ജനുവരി മുതൽ ആരംഭിക്കും. ഒരു മികച്ച വാറന്റി പ്ലാനോടെയാണ് ബൂം കോർബറ്റ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബുക്കിംഗുകള്‍ക്കും മറ്റ് വിശദാംശങ്ങള്‍ക്കും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....

മണിപ്പൂരിൽ വൻ ആയുധവേട്ട ; എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക...

0
ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ നടത്തിയ വമ്പൻ റെയ്ഡിൽ എ കെ 47...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ജില്ലാകളക്ടര്‍...

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശനം നടത്തിയേക്കും

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന്...