Thursday, April 25, 2024 4:11 pm

വൃക്ക മാഫിയ പിടിമുറുക്കുന്നു ; ലക്ഷങ്ങള്‍ തട്ടി ഇടനിലക്കാര്‍

For full experience, Download our mobile application:
Get it on Google Play

വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞ​ത്തെ വൃ​ക്ക മാ​ഫി​യ​യി​ലെ ഏ​ജ​ന്‍​റു​മാ​ര്‍ ഓ​രോ ഇ​ട​പാ​ടി​ലും ത​ട്ടി​യെ​ടു​ക്കു​ന്ന​ത്​ ല​ക്ഷ​ങ്ങ​ള്‍. 2019ല്‍ ​മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ വൃ​ക്ക ന​ല്‍​കി​യ വി​ഴി​ഞ്ഞം ക​രി​മ്പ​ള്ളി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 37കാ​രി​ക്ക്​ ല​ഭി​ച്ച​ത്​ ഏ​ഴു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. പ​ക്ഷേ, വൃ​ക്ക സ്വീ​ക​രി​ച്ച​യാ​ളി​ല്‍ നി​ന്ന്​ ഏ​ജ​ന്റ്​ വാ​ങ്ങി​യ​ത്​ 12 ല​ക്ഷം. അ​താ​യ​ത്​ ഒ​റ്റ ഇ​ട​പാ​ടി​ല്‍ മാ​ത്രം ഏ​ജ​ന്റ് ത​ട്ടി​യ​ത്​ അ​ഞ്ചു​ല​ക്ഷം രൂ​പ.

സാ​മ്പ​ത്തി​ക ​ബാ​ധ്യ​ത കാ​ര​ണ​മാ​ണ്​ വൃ​ക്ക വി​ല്‍​ക്കാ​ന്‍ യു​വ​തി തീ​രു​മാ​നി​ച്ച​ത്. വി​ഴി​ഞ്ഞ​ത്ത് താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​രോ​ട് വൃ​ക്ക വി​റ്റാ​ല്‍ പ​ണം ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത്. പി​ന്നീ​ട്​ കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​യ​ത് ഇ​വ​ര്‍ വ​ഴി​യാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 42കാ​ര​നാ​ണ് ഇ​വ​രു​ടെ വൃ​ക്ക ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പൊ​ലീ​സി​നെ​യും വി​ശ്വ​സി​പ്പി​ക്കാ​നു​ള്ള ക​ഥ​യും ഏ​ജ​ന്‍​റു​മാ​ര്‍ ത​ന്നെ പ​റ​ഞ്ഞു​കൊ​ടു​ത്തു. ആ​റു​വ​ര്‍​ഷ​മാ​യി ഹോം ​ന​ഴ്സാ​യി മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും ആ ​വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നാ​ണ്​ വൃ​ക്ക ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ്​ വൃ​ക്ക​ദാ​ന​ത്തി​നു​ള്ള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഏ​ജ​ന്റ്​ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​യി​രു​ന്നു ഇ​ത്.

വൃ​ക്ക ന​ല്‍​കി​യ യു​വ​തി​ക്ക്​ ഏ​ജ​ന്റ് ​ന​ല്‍​കി​യ​ത് ഏ​ഴു​ല​ക്ഷം രൂ​പ​യാ​ണ്. അ​തി​നു​മു​മ്പ്​ വൃ​ക്ക ന​ല്‍​കു​ന്ന ആ​ളെ​യും സ്വീ​ക​രി​ക്കു​ന്ന ആ​ളെ​യും ത​മ്മി​ല്‍ കാ​ണാ​ന്‍ ഏ​ജ​ന്റ്​ അ​നു​വ​ദി​ച്ചി​ല്ല. പ​ണം ന​ല്‍​കി പേ​പ്പ​റു​ക​ള്‍ ഒ​പ്പി​ട്ടു​ വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മാ​ണ് പ​ര​സ്​​പ​രം കാ​ണാ​ന്‍ ഏ​ജ​ന്റ് അ​നു​വ​ദി​ച്ച​ത്. അ​പ്പോ​ഴാ​ണ്​ വൃ​ക്ക സ്വീ​ക​രി​ക്കു​ന്ന​യാ​ള്‍ ഏ​ജന്റി​ന്​ 12 ല​ക്ഷം രൂ​പ ന​ല്‍​കി​യ കാ​ര്യം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ തു​ക ഏ​ജ​ന്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല.

പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ലാ​ണ് വൃ​ക്ക ന​ല്‍​കാ​ന്‍ ത​യാ​റാ​യ​ത്. ല​ഭി​ച്ച തു​ക ക​ട​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ മാ​ത്രം ചെ​ല​വാ​യി. ശ​സ്ത്ര​ക്രി​യ​യെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ അ​ല​ട്ടു​ന്നു​ണ്ടെ​ന്നും ചി​കി​ത്സ​ക്കു​പോ​ലും പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. പ​ണം ന​ല്‍​കി വൃ​ക്ക വാ​ങ്ങാ​ന്‍ ഒ​രു​പാ​ട് പേ​രു​ണ്ടെ​ന്നാ​ണ് ഏ​ജ​ന്റ് ഇ​വ​രോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​മാ​ഫി​യ​യി​ല്‍ നി​ര​വ​ധി​ പേ​ര്‍ ക​ണ്ണി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. 10 മു​ത​ല്‍ 20 ല​ക്ഷം രൂ​പ വ​രെ വാ​ങ്ങു​ന്ന ഏ​ജ​ന്റുമാർ വൃ​ക്ക ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 8 ല​ക്ഷം രൂ​പ​വ​രെ മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ...

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് : ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍

0
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന...

പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം ; താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്പെൻഷൻ

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ്...