ജില്ലയിലെ നാശനഷ്ടങ്ങള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് പത്തനംതിട്ട ജില്ലയില്‍ ഇന്ന്(15 തിങ്കള്‍) സാധ്യതയുണ്ടെന്നും നിലവില്‍ മഞ്ഞ മുന്നറിപ്പാണ് ജില്ലയിലുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആവശ്യമായ ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകേന്ദ്രം ഇതിനോടകം നല്‍കിയിട്ടുണ്ട്. വെളളത്താല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ സംഘത്തെ നിയോഗിച്ച് വിവിധ ഇടങ്ങളിലെ നാശനഷ്ടങ്ങള്‍ അടിയന്തരാമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഗതാഗതം തടസപ്പെടാന്‍ സാധ്യതയുള്ള റോഡുകള്‍ക്ക് ബദല്‍ റോഡുകള്‍ കണ്ടെത്തി പോലീസും പി.ഡബ്ല്യു.ഡി യും അറിയിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

റോഡിലെ ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സൂചനാ ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് ഉറപ്പുവരുത്തണം. കോന്നി അച്ചന്‍ കോവില്‍ പ്രദേശത്തെ റോഡുകള്‍ മഴയെത്തുടര്‍ന്ന് ഗതാഗത യോഗ്യമല്ല. ഈ റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫോഴ്സും മറ്റു വകുപ്പുകളും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...