കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി ‘മഹാബലിമാർ’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ വേറിട്ട സമരം. ഓണവുമായി ബന്ധപ്പെടുത്തിയുള്ള പ്രതിഷേധമായിരുന്നു ഇത്. ഓണാഘോഷറാലി നടത്തിയുള്ള പ്രതിഷേധത്തിൽ വൈസ് ചാൻസലറെ പ്രതീകാത്മകമായി ചവിട്ടിത്താഴ്ത്തി. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ മുഖംമൂടി ധരിച്ചെത്തിയ വിദ്യാർഥിയെ മഹാബലിയുടെ വേഷംധരിച്ചെത്തിയ വിദ്യാർഥികൾ ചവിട്ടിത്താഴ്ത്തുന്ന രീതിയിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോ കോളേജ് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് എസ്.എഫ്.ഐ.ക്കാർ എത്തിയത്.

രാവിലെ മുതൽ സർവകലാശാലാ ആസ്ഥാനത്ത് റിലേ സത്യാഗ്രഹവും സംഘടിപ്പിച്ചു. സർവകലാശാലാ ആസ്ഥാനത്തെ ലോ കോളേജ് വിദ്യാർഥികളുടെ അനിശ്ചിതകാലസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മൂല്യനിർണയത്തിലെ ക്രമക്കേടുകൾ പരിഹരിക്കുക, പുനർമൂല്യനിർണയ ഫീസ് 300 ആയി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളുടെ സമരം. മോഹനൻ കുന്നുമ്മലിന്റെ വന്ദേമാതരവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിഷേധിച്ചും, സമരം ചെയ്യുന്ന എൽഎൽ.ബി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എ.ഐ.എസ്.എഫ്. സർവകലാശാലാ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്. പ്രവർത്തകർ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ കോലം കത്തിച്ചു. പ്രതിഷേധത്തിൽ എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...